ബെയ്‌ലു കൊടുങ്കാറ്റ്; ചൈനയില്‍ വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായി

ഫുജിയാന്‍: ബെയ്‌ലു കൊടുങ്കാറ്റിനെ തുടര്‍ന്ന് ചൈനയില്‍ വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായി. ചൈനയിലെ ഫുജിയാനിലാണ് മണ്ണിടിച്ചിലുണ്ടായത്.

കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴ കണക്കിലെടുത്ത് തെക്കന്‍ ചൈനയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കൊടുങ്കാറ്റിന് മുന്നോടിയായി 14,000 പേരെ മാറ്റിതാമസിപ്പിച്ചിരുന്നു. കൂടാതെ, 10,000 കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും കടല്‍ തീരങ്ങളിലുള്ള 1318 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെയ്ക്കുകയും 350 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

Top