ചൈനയില്‍ കരോക്കെ ബാറിലുണ്ടായ തീപിടുത്തത്തില്‍ 18 പേര്‍ മരിച്ചു

fire

ബെയ്ജിങ്: ചൈനയിലെ യിങ്‌ഡേ നഗരത്തില്‍ കരോക്കേ ബാറിലുണ്ടായ തീപിടുത്തത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൂന്നു നില കെട്ടിടത്തിന് തീപിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 32കാരനായ ലിയു ചുന്‍ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബാറില്‍ നിന്ന് പുറത്തു കടക്കാനുള്ള വഴി ബൈക്ക് വെച്ച് തടസ്സപ്പെടുത്തിയ ശേഷം ഇയാള്‍ മനപ്പൂര്‍വം തീയിടുകയായിരുന്നുവെന്നാണ് സൂചന. എന്നാല്‍ ഇയാളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസിന്റെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Top