അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നൽകി ചൈന

ബെയ്ജിം​ഗ്: അതിർത്തി കടന്ന് യാത്ര ചെയ്യുന്ന പൗരൻമാർക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകി ചൈന. ആ​ഗോളതലത്തിൽ കൊവിഡിനെതിരെയുള്ള വാക്സിനുകൾ നൽകുന്ന സാഹചര്യത്തിൽ, ബഹ്റിൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനോടകം തന്നെ പൗരൻമാർക്ക് വാക്സിൻ സ്വീകരിച്ചു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.

സർട്ടിഫിക്കറ്റിൽ വ്യക്തികൾ കൊവിഡ് വാക്സിൻ സ്വീകരിച്ചതിനെക്കുറിച്ചും കൊവിഡ് പരിശോധനാഫലങ്ങളെക്കുറിച്ചുമുള്ള വിശ​ദാംശങ്ങൾ ഉൾപ്പടുത്തിയിട്ടുണ്ടാകും. ചൈനയുടെ വിദേശ കാര്യമന്ത്രാലയത്തിന് കീഴിലുള്ള കോൺസുലർ അഫയേഴ്സ് വകുപ്പിന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.

അതേ സമയം കൊവിഡ് വാക്സിൻ സ്വീകരണത്തിന് ശേഷം ചൈനയിലെത്തുന്ന ആളുകളുടെ ക്വാറന്റീന്‍
സംവിധാനത്തിലെ ഇളവുകളെക്കുറിച്ച് യാതൊന്നും പരാമർശിച്ചിട്ടില്ല.

Top