ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി ഫാക്ടറിയുമായി ചൈന

battery-factory

ലോകത്തില്‍ വച്ച് ഏറ്റവും വലിയ ബാറ്ററി ഫാക്ടറിയുമായി ചൈനയിലെ എനര്‍ജി കമ്പനിയായ ബി വൈ ഡി. 24GWh വൈദ്യുതി ബാറ്ററി ശേഷിയുള്ള ഊര്‍ജ കമ്പനിയുടെ ലക്ഷ്യം 2020 ഓടു കൂടി 60GWh ഉത്പാദിപ്പിക്കുക എന്നതാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

140 ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ ചേര്‍ന്ന അത്രയും വലിപ്പമുള്ള ചൈനയിലെ ഈ ഫാക്ടറിയുടെ പണി 2019 ലെ പൂര്‍ണമായും പൂര്‍ത്തിയാവൂ. ബി വൈ ഡിയുടെ ചൈനയിലെ മൂന്നാമത്തെ ഫാക്ടറിയാണിത്.

എഞ്ചിന്‍ വാഹനങ്ങളുടെ സമയം അവസാനിച്ചിരിക്കുകയാണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാന്‍ തയ്യാറെടടുത്തു കഴിഞ്ഞു. ഇത്തരം ഇലക്ട്രിക് വാഹനങ്ങള്‍ ലോകത്തിന്റെ വലിയൊരു കുതിച്ചു ചാട്ടത്തിന് കാരണമാവും അതിനാലാണ് ഒരു പടി മുന്നിലെന്നോണം തങ്ങള്‍ ഇത്രയും വലിയൊരു ഫാക്ടറി നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ബി വൈ ഡി പ്രസിഡന്റ് വാങ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തങ്ങളുടെ പുതിയ ഫാക്ടറി പരമ്പരാഗതമായ വഴിയിലൂടെയാണ് സഞ്ചരിക്കുക ഇതിലൂടെ ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ തരത്തിലുള്ള ബാറ്ററികളാവും ഇവിടെ ഉത്പാദിപ്പിക്കപ്പെടുക എന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Top