ജനങ്ങള്‍ക്ക് വിശ്വാസമുള്ള സര്‍ക്കാരുകളില്‍ ഒന്നാമന്‍ ചൈന; ഇന്ത്യക്ക് മൂന്നാം സ്ഥാനം

modi-jinping.china-india

ഡല്‍ഹി: ജനങ്ങള്‍ക്ക് വിശ്വാസമുള്ള സര്‍ക്കാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ഇന്ത്യക്കാരുടെ സര്‍ക്കാരിലുള്ള വിശ്വാസം 100 ല്‍ 68 ആണ്. ഗ്ലോബല്‍ ട്രസ്റ്റ് ഇന്റക്‌സ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.

100ല്‍ 74 പോയിന്റുള്ള ചൈന ഒന്നാം സ്ഥാനത്തും, 71 പോയിന്റുള്ള ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തുമാണ്. എന്നാല്‍ 2017ല്‍ ഒന്നാം റാങ്കില്‍ ഉണ്ടായിരുന്ന ഇന്ത്യ മൂന്നിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 72 പോയിന്റോടെ ഇന്ത്യ ഒന്നാമതെത്തിയപ്പോള്‍ 69 പോയിന്റോടെ ഇന്തോനേഷ്യ രണ്ടാമതും 67 പോയിന്റോടെ ചൈന മൂന്നാം സ്ഥാനത്തുമായിരുന്നു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റാങ്കിംഗില്‍ ചൈന വലിയ മുന്നേറ്റമാണുണ്ടാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ട്രംപിന്റെ അമേരിക്കന്‍ ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പത് പോയിന്റാണ് അമേരിക്കക്ക് ഇത്തവണ കുറവുണ്ടായിരിക്കുന്നത്.

9e1decd2d7430c9b88a3203f136b0695

ലോക ഇക്കണോമിക് ഫോറം സമ്മേളനം നടന്ന ദാവോസില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരമാണിത്. സര്‍ക്കാര്‍, മീഡിയ, എന്‍ജിഒ, ബിസിനസ് എന്നിവയിലുളള വിശ്വാസം കൂടി കണക്കിലെടുത്താണ് ഗ്ലോബല്‍ ട്രസ്റ്റ് ഇന്റക്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നോട്ട് നിരോധനം. ജിഎസ്ടി, ഇന്ധന വിലവര്‍ധന, തുടങ്ങി കേന്ദ്രസര്‍ക്കാര്‍ നയങ്ങളാകാം ഇന്ത്യന്‍ സര്‍ക്കാരില്‍ പൗരന്‍മാര്‍ക്ക് വിശ്വാസക്കുറവ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top