ലോകത്തിലെ സമ്പന്ന രാജ്യം ഇനി ചൈന; അമേരിക്കയെ പിന്തള്ളി

ഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആഗോള തലത്തില്‍ രാജ്യങ്ങളിലെ ആസ്തികള്‍ കുത്തനെ വര്‍ധിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. അതില്‍ തന്നെ ഏറെ നേട്ടമുണ്ടാക്കിയത് ചൈനയും. ലോകത്തെ ധനികരാജ്യങ്ങളില്‍ അമേരിക്കയെ പിന്തള്ളി ഒന്നാമതെത്തിയിരിക്കുകയാണ് ഇവര്‍. കണ്‍സള്‍ട്ടന്‍സി കമ്പനി മക്കിന്‍സി ആന്റ് കമ്പനി ലോകത്തെ പത്ത് രാജ്യങ്ങളിലെ ബാലന്‍സ് ഷീറ്റ് പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ആഗോള വരുമാനത്തിന്റെ 60 ശതമാനവും ഈ പത്ത് രാജ്യങ്ങളിലേക്കാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2000 ത്തില്‍ നെറ്റ് വെല്‍ത്ത് 156 ലക്ഷം കോടി ഡോളറായിരുന്നത് 2020 ല്‍ 514 ലക്ഷം കോടി ഡോളറായി മാറിയിരിക്കുകയാണ്. ഈ വളര്‍ച്ചയുടെ മൂന്നിലൊന്നും ചൈനയ്ക്ക് അവകാശപ്പെട്ടതാണ്. 2000ത്തില്‍ ഏഴ് ലക്ഷം കോടി ഡോളറായിരുന്നു ചൈനയുടെ വെല്‍ത്ത് എങ്കില്‍ 2020 ല്‍ അത് 120 ലക്ഷം കോടി ഡോളറായി.

അമേരിക്കയുടെ വെല്‍ത്ത് ഈ കാലത്ത് 90 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. റിപ്പോര്‍ട്ട് പ്രകാരം റിയല്‍ എസ്റ്റേറ്റ് രംഗത്താണ് ഗ്ലോബല്‍ നെറ്റ് ആസ്തിയുടെ 68 ശതമാനവും ഉള്ളത്. അടിസ്ഥാന സൗകര്യം യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ബൗദ്ധിക ആസ്തികള്‍, പേറ്റന്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ഈ കണക്ക്.

സാമ്പത്തികമായ ആസ്തികള്‍ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഭാവിയില്‍ വീടുകള്‍ ഭൂമിയിലെ വലിയൊരു വിഭാഗം ആളുകള്‍ക്കും അപ്രാപ്യമായി ഒന്നായി മാറുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈന, അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ജപ്പാന്‍, മെക്‌സിക്കോ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ആസ്തിയുടെ കാര്യത്തില്‍ മുന്നിലുള്ള പത്ത് രാജ്യങ്ങള്‍.

 

Top