അന്താരാഷ്ട്ര ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വത്തിന്‌ പ്രധാന തടസം ചൈന

china

ബെയ്ജിങ്: അന്താരാഷ്ട്ര ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതിന് പ്രധാന തടസം ചൈനയുടെ എതിര്‍പ്പ്.

48 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യ അംഗമാകുന്നതിനെ അംഗീകരിക്കാനാകില്ലെന്നും പുതിയ സാഹചര്യത്തില്‍ ഇന്ത്യയുടെ അഗത്വം ബുദ്ധിമുട്ടാകുമെന്നും ചൈനീസ് വിദേശകാര്യ സഹമന്ത്രി ലീ ഹ്യുലെയ് മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ പുതിയ സാഹചര്യം എന്തെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ആണവ വ്യാപാരം നിയന്ത്രിക്കുന്ന ഗ്രൂപ്പിലെ ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യ അംഗമാകുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്‌.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കുന്ന കാര്യത്തില്‍ വിവേചനരഹിതമായ നിലപാട് ആവശ്യമാണെന്നും ചൈന വ്യക്തമാക്കി.

ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ല എന്നതാണ് എതിര്‍പ്പിന് പ്രധാനകാരണം. ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രത്യേക ഇളവ് നല്‍കുന്നുവെങ്കില്‍ അത് പാകിസ്താനും നല്‍കണമെന്നാണ് ചൈനയുടെ വാദം.

Top