ജയില്‍ചാട്ടം പഴങ്കഥയാക്കാനൊരുങ്ങി ചൈന; ഹൈടെക് കാവല്‍ക്കാരനെത്തുന്നു

jail

ബയ്ജിങ്: ജയില്‍ചാട്ടക്കാര്‍ക്ക് ഉഗ്രന്‍ പണികൊടുത്ത് ചൈന. ജയില്‍ പുള്ളികളെ നിരീക്ഷിക്കാന്‍ ഹൈടെക് കാവല്‍ക്കാരനെയാണ് ചൈന ഏര്‍പ്പാടാക്കാന്‍ പോകുന്നത്.അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്യാമറകളാണ് ഇനി ചൈനയിലെ ജയിലുകള്‍ കാക്കുക.

സെല്ലിനുള്ളിലെ പ്രതികളുടെ എല്ലാ നീക്കവും മുഖഭാവമുള്‍പ്പെടെ ഈ ക്യാമറകള്‍ പകര്‍ത്തും. നിരീക്ഷണത്തില്‍ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അപ്പോള്‍ തന്നെ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് സാധിക്കും.

ഇരുപത്തിനാല് മണിക്കൂര്‍ നേരം നിരീക്ഷിക്കുന്നതു കൊണ്ടും ഓരോ നീക്കവും കൃത്യമായി തിരിച്ചറിയുന്നത് കൊണ്ടും പ്രതികള്‍ക്ക് ജയില്‍ചാടണമെന്ന ചിന്ത ഉദിക്കുമ്പോഴേ ക്യാമറ അക്കാര്യം അതികൃതരെ അറിയിക്കുമെന്നതിന് ഒരു സംശയവും വേണ്ട. ഒരേ സമയം 200 മുഖങ്ങള്‍ തിരിച്ചറിയാന്‍ ഈ പുതിയ സംവിധാനത്തിന് സാധിക്കും.

ഈ പുതിയ സംവിധാനം വരുന്നതിലൂടെ ജയില്‍ഭേദനം എന്നന്നേക്കുമായി അവസാനിച്ചേക്കുമെന്നാണ് സൂചന.

Top