അതിര്‍ത്തിയിലെ നിര്‍മാണപ്രവര്‍ത്തനത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോകണമെന്ന് ചൈന

ന്യൂഡല്‍ഹി: ഇന്ത്യയിലെ സമാധാനം പുനസ്ഥാപിക്കണമെങ്കില്‍ അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചൈന പിന്നാക്കം പോകണമെന്ന് ബീജിംഗിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്‌രി ആവശ്യപ്പെട്ട് ചൈന.

ഇന്ത്യന്‍ അതിര്‍ത്തിക്കകത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ചൈന ശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന സൂചന നല്‍കിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും ഉണ്ടാക്കിയ ധാരണകള്‍ക്ക് വിരുദ്ധമായാണ് ചൈനയുടെ നീക്കങ്ങളെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ അതിര്‍ത്തിക്കിപ്പുറത്ത് ചൈന കഴിഞ്ഞ ഒരു പാട് വര്‍ഷങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യ സ്വന്തം പക്ഷത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെയും പട്രോളിംഗിനെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് മിസ്‌രി ചൈനയെ കുറ്റപ്പെടുത്തു രംഗത്തെത്തി. സമാധാനം പുനസ്ഥാപിക്കണമെങ്കില്‍ അതിര്‍ത്തിയിലെ എല്ലാ തരം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ചൈന പിന്നാക്കം പോകുകയാണ് വേണ്ടതെന്ന് മിസ്‌രി ആവശ്യപ്പെട്ടു.

ഗല്‍വാന്‍ താഴ്വരയില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. ഒരു മാസം മുന്‍പ് വിജനമായിരുന്നയിടത്താണ് ചൈന ക്യാമ്പ് സ്ഥാപിച്ചത്. അമേരിക്കന്‍ കമ്പനിയായ മാക്‌സാര്‍ ടെക്‌നോളജീസാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

Top