ചൈനയില്‍ നിന്ന് 3,600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഡല്‍ഹിയില്‍ എത്തി

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ ചൈനയിൽ നിന്ന് 3,600ൽ അധികം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകൾ ഡൽഹിയിലെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇത്രയധികം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍  രാജ്യത്തെത്തി.

ഏകദേശം 100 ടണ്‍ ഭാരമുള്ള 3,600ൽ അധികം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകൾ ചൈനയിലെ ഹാങ്ഷൗ വിമാനത്താവളത്തില്‍ നിന്ന്  ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബോയിംഗ് 747-400 പ്രത്യേക വിമാനത്തിലാണ് രാജ്യത്ത് എത്തിയത്.  .

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിനിടെ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത് ഓക്സിജൻ കോണ്‍സെന്‍ട്രേറ്ററുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളുടെ ആവശ്യകത വർധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയിൽ നിന്ന് ഇത്രയധികം ഓക്സിജൻ കോണ്‍സെന്‍ട്രേറ്റുകൾ ഇറക്കുമതി ചെയ്തത്. വരും ആഴ്ചകളിൽ കൂടുതൽ മെഡിക്കൽ ഉൽപ്പന്നങ്ങൾ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

 

 

 

Top