മധ്യസ്ഥത വേണ്ട, ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ചൈനയും; പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കും

ബെയ്ജിങ്: ഇന്ത്യ ചൈന അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതാ വാഗ്ദാനം നിരസിച്ച് ചൈനയും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് വിദേശകാര്യവക്താവാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇന്ത്യയും സമാനനിലപാട് സ്വീകരിച്ചിരുന്നു.

കഴിഞ്ഞ തവണയും അതിര്‍ത്തി തര്‍ക്കമുണ്ടായപ്പോള്‍ ചൈനയിലും വുഹാനിലും നടത്തിയ ചര്‍ച്ചകളിലൂടെയാണ് അത് പരിഹരിച്ചത്. ഇരു രാജ്യങ്ങളും അമേരിക്കയെ കരുതിയിരിക്കണമെന്നും മേഖലയിലെ സമാധാനം ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ചൈന മുന്നറിയിപ്പ് നല്‍കുന്നു.

Top