സൈനിക ശക്തി കൂട്ടി ചൈന; അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന സൈനിക ബലം കൂട്ടിയെന്ന സൂചനയെതുടര്‍ന്ന് ലഡാക്ക്, ഉത്തരാഖണ്ഡ് അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് ഇന്ത്യ. ലഡാക്കിലെ ഇന്ത്യാ- ചൈന യഥാര്‍ഥ നിയന്ത്രണ രേഖ ( ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്.

ഇവിടെ അധിക സേനാ വിന്യാസം നടത്തിയെങ്കിലും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ ചൈനിസ് നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. ഈ മേഖലലയില്‍ കാല്‍നടയായുള്ള പട്രോളിങ് ദുഷ്‌കരമായതിനാലാണ് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ ചൈനീസ് സൈനിക നീക്കങ്ങള്‍ അതാത് സമയത്ത് കൃത്യമായി അറിയാന്‍ സാധിക്കുമെന്ന് സൈനിക വൃത്തങ്ങസള്‍ പറയുന്നു.

ലഡാക്കിലെ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് കൂടുതല്‍ സൈനികരെ വിന്യസിച്ചത്. അത്യാഹിതങ്ങള്‍ മുന്‍കൂട്ടി കണ്ട് റിസര്‍വ് സേനയെന്ന കണക്കിലാണ് ഇന്ത്യുടെ ഈ നീക്കം. ലഡാക്കിന് പുറമെ ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിട്ടുണ്ട്. ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു.

Top