സൈനിക മേഖലയിലെ പടയൊരുക്കം; സൈനിക വിന്യാസം വർദ്ധിപ്പിച്ച് ചൈന

ന്യൂയോർക്ക്: കൊറോണ വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും.സൈനിക വിന്യാസം വർദ്ധിപ്പിച്ച് ചൈന. ഏറ്റവും അത്യാധുനിക ആയുധങ്ങളും വാഹനങ്ങളുമാണ് അതിർത്തി പ്രദേശങ്ങളിലേയ്ക്കായി ബീജിംഗ് നിർമ്മിച്ചുകൂട്ടുന്നതെന്നാണ് വിവരം. ചൈനയുടെ സൈനിക മേഖലയിലെ പടയൊരുക്കത്തെ അതീവ ജാഗ്രതയോടെ കാണണമെന്നും ലോകരാജ്യങ്ങൾക്ക് ചൈന ഒരു പോലെ ഭീഷണിയാണെന്നും അന്താരാഷ്ട്ര ഏജൻസി വ്യക്തമാക്കി. സ്റ്റോക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയുമായുള്ള ചൈനയുടെ ഏറ്റുമുട്ടലിനെ പ്രത്യേകം എടുത്തുപറഞ്ഞ റിപ്പോർട്ടിൽ ലഡാക്കിലേക്ക് മാത്രമായി കുറഞ്ഞ സമയംകൊണ്ട് 60,000സൈനികരെ വിന്യസിച്ച രീതി ചൂണ്ടിക്കാട്ടുന്നു. ചൈന എന്നും പ്രതിരോധത്തിന് പകരം ആക്രമിക്കുന്ന സ്വഭാവമാണ് കാണിക്കാറെന്നും ബീജിംഗ് എടുക്കുന്ന വാർഷിക സൈനിക നയം അതുതന്നെയാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

അതിവിപുലമായ പ്രതിരോധ ബജറ്റാണ് ചൈനയുടേത്. ഇന്ത്യക്കെതിരായ നീക്കത്തിന് പുറമേ ഹോങ്കോംഗിലേയ്ക്കും തായ് വാനെതിരേയും ചൈന വൻ തോതിലാണ് സൈനിക സന്നാഹം ഒരുക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. വിമാനങ്ങളും ടാങ്കുകളും മിസൈലുകളും ചൈന പുതുതായി കൂട്ടിച്ചേർക്കാനാണ് പണം ഉപയോഗിച്ചിരിക്കുന്നത്.

Top