കുറ്റവാളികളെ ചൈനക്ക് കൈമാറുന്നു; ഹോങ്കോങ്ങില്‍ പ്രതിഷേധം ശക്തം

ഹോങ്കോങ്; കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്നതില്‍ പ്രതിഷേധിച്ച് ഹോങ്കോങ്ങില്‍ പ്രതിഷേധം ശക്തം. പത്ത് ലക്ഷം പേര്‍ അണിനിരന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവിലും നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് പ്രക്ഷേഭങ്ങള്‍ അക്രമാസക്തമായത്.

നിയമനിര്‍മാണവുമായി മുന്നോട്ട് പോകുമെന്നും പ്രക്ഷോഭങ്ങള്‍ വകവെക്കില്ല എന്നും വ്യക്തമാക്കിയ സര്‍ക്കാര്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ അയ്യായിരം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പല സ്ഥലത്തും പൊലീസും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

സമരക്കാരെ നേരിടാന്‍ പൊലീസ് റബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. സ്വയംഭരണ പ്രദേശമായതിന് ശേഷം ഹോങ്കോങില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ഇത്. മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പിക്കാത്ത ചൈനയില്‍ കുറ്റവിചാരണ നടത്താന്‍ നാട്ടുകാരെ വിട്ടുകൊടുക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.

Top