അധിക ഇറക്കുമതി തീരുവ ചുമത്താനുദ്ദേശിക്കുന്ന യുഎസ് ഉല്‍പന്നങ്ങളുടെ പട്ടിക ചൈന പുറത്തുവിട്ടു

china

ബെയ്ജിംഗ്: അധിക ഇറക്കുമതി തീരുവ ചുമത്താനുദ്ദേശിക്കുന്ന അഗ്രികര്‍ച്ചറല്‍, വാഹനങ്ങള്‍, അക്വാട്ടിക് എന്നിവയടക്കമുള്ള മേഖലകളിലെ 545 യുഎസ് ഉത്പന്നങ്ങളുടെ പട്ടിക ചൈന പുറത്തുവിട്ടു. 34 ബ്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങളാണിവ.

സ്റ്റീലിനും അലൂമിനിയത്തിനും യുഎസ് നികുതി ഏര്‍പ്പെടുത്തിയതിനു മറുപടിയായാണ് ചൈന യുഎസ് ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയത്. 659 ഉത്പന്നങ്ങള്‍ക്ക് 25 ശതമാനത്തോളം അധിക തീരുവ ചുമത്താനാണ് സ്റ്റേറ്റ് കൗണ്‍സിലിന്റെ കസ്റ്റം താരിഫ് കമ്മീഷന്‍ തീരുമാനമെടുത്തത്.

50 ബില്യന്‍ യുഎസ് ഡോളര്‍(ഏകദേശം 3.25 ലക്ഷം കോടി രൂപ) വരും ഇറക്കുമതി തീരുവ. ജൂലൈ ആറ് മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും. ബാക്കിയുള്ള ഉത്പന്നങ്ങളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്ന് കസ്റ്റം താരിഫ് കമ്മീഷന്‍ അറിയിച്ചു.

Top