അസ്ഹറിനെ ആഗോള ഭീകരനാക്കാനുള്ള പ്രഖ്യാപനം ; അമേരിക്കയെ എതിര്‍ത്ത് ചൈന

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എസ് നീക്കത്തെ തടസ്സപ്പെടുത്തി വീണ്ടും ചൈന രംഗത്ത്.

സിക്കിമിലെ ദോക് ലാമിലെ സൈനിക വിന്യാസത്തെ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്ത അസ്വാസ്ഥ്യം ആളിക്കത്തിക്കാനാണ് ചൈന ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.

മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന യു.എസ് പ്രമേയത്തെ സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് ചൈന മൂന്ന് മാസത്തേക്കാണ് തടഞ്ഞു വച്ചിരിക്കുന്നത്.

ഐക്യരാഷ്ട്രസംഘടനയില്‍ യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്ക ഈ വര്‍ഷം ആദ്യമാണ് അസ്ഹറിനെ വിലക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങിയത്. അന്ന് ബീജിങ് ഇടപെട്ട് ആറ് മാസത്തേക്ക് നീട്ടിവെപ്പിക്കുകയായിരുന്നു.

Top