നിലപാടുകളില്‍ തിരുത്തലില്ല ; പാക്കിസ്ഥാനുമായുള്ള സര്‍വകക്ഷി നയത്തില്‍ മാറ്റമില്ലെന്ന് ചൈന

ബീജിംഗ്: പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകള്‍ക്കെതിരെ ബ്രിക്‌സ് ഉച്ചകോടിയില്‍ രൂക്ഷമായ വിമര്‍ശനമുണ്ടായെങ്കിലും രാജ്യവുമായുള്ള സര്‍വകക്ഷി നയത്തില്‍ മാറ്റമില്ലെന്ന് ചൈന.

ലഷ്‌കറെ ത്വയ്ബ്, ജെയ്ഷ ഇ മൊഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, നിരോധിക്കപ്പെട്ടിട്ടുള്ള ഈ ഭീകര സംഘടനകളെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പരാമര്‍ശിച്ചിരുന്നതായും ചൈനിസ് അംബാസഡര്‍ സണ്‍ വെയ്‌ഡോങ് അറിയിച്ചു.

പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് ചൈനയുടെ നയങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല, പ്രാദേശിക വെല്ലുവിളികളെ കുറിച്ച് പാക്കിസ്ഥാനും ചൈനയും നിരന്തരമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്, ഭീകരതക്കെതിരെയുള്ള പാക്കിസ്ഥാന്റെ നിലപാടിനെ ചൈന പിന്തുണയ്ക്കുന്നുവെന്നും സണ്‍ വെയ്‌ഡോങ് കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ നടന്ന ഉച്ചകോടിയില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് ശക്തികളുടെ പ്രഖ്യാപനങ്ങള്‍ മറ്റൊരുതരത്തില്‍ ഇന്ത്യയുടെ വിജയമായി തന്നെ കണക്കാക്കാം.

എന്നാല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ മൂലം അഫ്ഗാനിസ്ഥാന്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നതില്‍ ഞങ്ങള്‍ ദുഖിതരാന്നെന്നും, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നത് തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റ്, ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്‌ബെക്കിസ്ഥാന്‍, ഹഖാനി നെറ്റ്വര്‍ക്ക്, ലഷ്‌ക്കര്‍ ഇതോയ്ബ, ജെയ്‌ഷെ മുഹമ്മദ്, ടി ടി പി, ഹിസ്ബ് യുത്തുതഹ്രീര്‍ എന്നിവയുള്‍പ്പെടെയുള്ള സംഘടനകളാണെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭീകരാക്രമണം തടയുന്നതിന് വേണ്ടി ഉത്തരവാദിത്തമുള്ളവരെ ചുമതലപ്പെടുത്തുമെന്നും സണ്‍ വെയ്‌ഡോങ് വ്യക്തമാക്കി.

ഭീകരതക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ മഹത്തായ ത്യാഗങ്ങള്‍ അനുഷ്ഠിക്കുന്നുവെന്നും, ഭീകരതക്കെതിരായ പാകിസ്ഥാന്റെ പോരാട്ടം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വ്യക്തമാക്കിയിരുന്നു.

ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന് പൂര്‍ണ അംഗീകാരമാണ് നല്‍കേണ്ടതെന്നും ചൈന അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ക്വാജ മൊഹമ്മദ് ആസിഫുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു വാങ് യിയുടെ പ്രതികരണം.

പാകിസ്ഥാനോടുള്ള സമീപനത്തില്‍ യാതൊരു മാറ്റവുമില്ല. ഏറ്റവും അടുത്ത ബന്ധമുള്ള രാജ്യമാണ് പാകിസ്ഥാന്‍ . മേഖലയിലെ വെല്ലുവിളികളെ ഒരുമിച്ച് നേരിടുമെന്നും ചൈന വ്യക്തമാക്കി. വളരെ വലിയ ത്യാഗങ്ങളാണ് ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്‍ അനുഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ചൈന എല്ലാവരും അത് കണക്കിലെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു

പാകിസ്ഥാന്‍ മണ്ണിലെ ഭീകര സംഘടനകള്‍ക്കെതിരെ ബ്രിക്‌സ് ഉച്ചകോടിയില്‍ അവതരിപ്പിച്ച പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് പാകിസ്ഥാനെ പൂര്‍ണമായും പിന്താങ്ങിക്കൊണ്ടുള്ള ചൈനയുടെ ഈ പ്രതികരണങ്ങള്‍.

Top