കോവിഡ് വാക്‌സിനില്‍ ഞെട്ടിച്ച് ചൈന, 100 കോടി ജനങ്ങള്‍ക്കും നല്‍കി ! !

100 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി ചൈന. 100 കോടി ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നല്‍കിയതായി ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 200 കോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍ ആണ് ഇതുവരെ ആകെ നല്‍കിയത്.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യത്തെ ജനങ്ങളില്‍ 72% ആളുകള്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥര്‍ സെപ്റ്റംബര്‍ 16 ന് പറഞ്ഞു.

തെക്കുകിഴക്കന്‍ പ്രവിശ്യയായ ഫുജിയാനില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 200 കേസുകള്‍ സ്ഥിരീകരിച്ചു. വൈറസ് പടരാതിരിക്കാന്‍ അധികാരികള്‍ കോവിഡ് ബാധിച്ച പ്രദേശങ്ങളും സ്‌കൂളുകളും വിനോദകേന്ദ്രങ്ങളും അടച്ചു. ഫ്യൂജിയാനില്‍ നിന്നുള്ള യാത്രകളും നിയന്ത്രിച്ചു.

 

Top