അഞ്ചാമത്തെ കോവിഡ്‌ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ നടത്താനൊരുങ്ങി ചൈന

നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങളെല്ലാം. ഇപ്പോഴിതാ കോവിഡിനെതിരായ അഞ്ചാമത്തെ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ ചൈന നടത്താന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

2,575 സന്നദ്ധപ്രവര്‍ത്തകരാണ് ഈ അഞ്ചാം ഘട്ടത്തിലെ പരീക്ഷണത്തിനായി സഹകരിക്കുന്നത്. ഇത് വിജയമായാല്‍ ഇതിന്റെ രണ്ടാം ഘട്ടം ജൂലൈ മാസത്തില്‍ നടത്താനാണ് ചൈനയുടെ തീരുമാനം.

മുമ്പ് തന്നെ നാല് ഹ്യൂമന്‍ ട്രയലുകള്‍ തങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ് എന്ന് ചൈന പറഞ്ഞിരുന്നു. ഇതിനോടകം ലോകത്താകമാനം മൂന്നു ലക്ഷത്തിലധികം ആളുകള്‍ ആണ് കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. നാലര മില്യന്‍ ആളുകള്‍ ഇതുവരെ രോഗത്തിന്റെ പിടിയിലാണ്. ചൈനയിലെ വുഹാനില്‍ ഉത്ഭവിച്ച വൈറസ് ബാധയെ ചെറുക്കാന്‍ ചൈനയ്ക്ക് ഇപ്പോള്‍ വലിയ തോതില്‍ സാധിച്ചിട്ടുണ്ട്. എങ്കിലും വാക്‌സിന്‍ കണ്ടെത്തുന്നതുവരെ ഒട്ടുംതന്നെ സുരക്ഷിതമല്ല എന്നതാണ് വാസ്തവം. ഒരു വാക്‌സിന്‍ വികസിപ്പിക്കാന്‍ ഏറ്റവും കുറഞ്ഞത് 12 മുതല് 18 മാസങ്ങളാണ് സാധാരണഗതിയില്‍ ആവശ്യമാകുന്നത്.

Top