നാല് നഗരങ്ങളെ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് വിലക്കി ചൈനീസ് സര്‍ക്കാര്‍

ബെയ്ജിങ്: ചൈനയിലെ വിവിധ നഗരങ്ങളില്‍ ക്രിസ്മസ് ആഘോഷത്തിന് വിലക്കേര്‍പ്പെടുത്തി. ചൈനയിലെ പ്രധാനപ്പെട്ട 4 നഗരങ്ങളിലാണ് ചൈനീസ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ നേരത്തേ തന്നെ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ഷി ജിന്‍ പിങ് അധികാരത്തിലെത്തിയതോടെ പല ആഘോഷങ്ങള്‍ക്കും മേലെ കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ചൈനീസ് സര്‍ക്കാ ഗാങ്ഷൂവിലെ 40 വര്‍ഷം പഴക്കമുള്ള റോന്‍ഗുലി പള്ളി അടച്ചുപൂട്ടി. സെപ്റ്റംബറില്‍ 1,500 അംഗങ്ങളുള്ള ബെയ്ജിങ്ങിലെ സിയോന്‍ പള്ളിയും പൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു. ബെയ്ജിങിലെ ഏറ്റവും വലിയ അനൗദ്യോഗിക ആരാധനാലയമായിരുന്നു ഇത്.

ക്രിസ്മസ് രാത്രിയില്‍ തന്നെ ചൈനയിലെ ഏര്‍ളി റെയ്ന്‍ കോണ്‍വെന്റ് ചര്‍ച്ചിലെ പഴയ മുഖ്യ കാര്യാലയം പ്രാദേശിക ഭരണകൂടത്തിന്റെ മുഖ്യ ഓഫീസ് ആക്കി മാറ്റിയതായി ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Top