ചൈനീസ് വളര്‍ച്ച നിരക്കില്‍ വന്‍ ഇടിവ്; കാരണം അമേരിക്കയുമായുള്ള വ്യാപാരയുദ്ധം

ന്യൂയോര്‍ക്ക്: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ചൈനീസ് വളര്‍ച്ചാനിരക്കില്‍ വന്‍ ഇടിവ്. ഒന്നാംപാദത്തില്‍ 6.4 ശതമാനം ആയിരുന്ന നിരക്ക് രണ്ടാം പാദത്തില്‍ 6.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചപാദമാണിത്.

ചൈന സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ചയുടെ പ്രധാന കാരണം അമേരിക്കയുമായി തുടരുന്ന വ്യാപാര യുദ്ധമാണ്. ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. വളര്‍ച്ച നിരക്ക് ഇടിഞ്ഞതോടെ അമേരിക്കയുമായി തുടരുന്ന വ്യാപാര യുദ്ധത്തില്‍ തിരിച്ചടി കൊടുക്കാന്‍ ചൈനയ്ക്ക് കഴിയാതെ വരും.

Top