ജി 7 ഉച്ചകോടിയില്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകരാജ്യങ്ങള്‍

ലണ്ടൻ:  ജി 7 ഉച്ചകോടിയില്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യങ്ങള്‍. തെക്കൻ ചൈനാ കടലിലെ സൈനിക വിന്യാസത്തിനെതിരെ മുന്നറിയിപ്പ് നൽകിയ ലോകരാജ്യങ്ങൾ അയൽ രാജ്യങ്ങളോടും ഹോങ്കോംഗിനോടും ചൈന കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ രൂക്ഷ വിമർശനമുയർത്തി. ചൈനയിലെ സിൻജിയാംഗ് മേഖലയിലെ ഉയിഗുർ ജനങ്ങളുടെ ദുരിതം അനുദിനം കൂട്ടി ചൈന ലോകത്തെ വെല്ലുവിളിക്കുകയാണെന്നും ലോകരാജ്യങ്ങൾ വിമർശിച്ചു. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ,അമേരിക്ക, ബ്രിട്ടൺ എന്നിവരാണ് ജി7 കൂട്ടായ്മയിലുള്ളത്.

ഹോങ്കോംഗിൽ ദേശീയ സുരക്ഷാ നിയമം അടിച്ചേൽപ്പിച്ചതും പ്രതിഷേധിച്ചവരെ തടവിലാക്കിയതിനേയും ജി 7 രാജ്യങ്ങൾ വിമർശിച്ചു. ഒപ്പം ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് തെക്കൻ ചൈന കടലിൽ സൈനിക സന്നാഹം വർദ്ധിപ്പിച്ചിരിക്കുന്നത് മറ്റു രാജ്യങ്ങളെ യുദ്ധത്തിന് ക്ഷണിക്കുന്നതിന് തുല്യമാണെന്ന് ജപ്പാൻ പ്രതിനിധി ചൂണ്ടിക്കാട്ടി. തായ്‌വാനെതിരെ യുദ്ധസമാന സന്നാഹം അതിർത്തിയിൽ ഒരുക്കിയതും യോഗം വിലയിരുത്തി

Top