China economic growth slowest in 25 years

ബെയ്ജിംഗ്: ചൈനയുടെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ 25 വര്‍ഷത്തിനിടെയിലെ ദയനീയ നിരക്കിലേക്ക് കൂപ്പുകുത്തി. 2015ല്‍ 6.9 ശതമാനമാണ് ചൈന വളര്‍ന്നത്. 2014ല്‍ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ അവസാന പാദമായ ഒക്‌ടോബര്‍ ഡിസംബറില്‍ ചൈന 6.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈവര്‍ഷം ചൈന ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിലയിരുത്തല്‍.

എന്നാല്‍, ഈവര്‍ഷം 6.3 ശതമാനത്തിലും അടുത്ത വര്‍ഷം ആറു ശതമാനത്തിലും മേലേ ചൈന വളരില്ലെന്ന് സാമ്പത്തിക ലോകം ഒന്നടങ്കം വിലയിരുത്തുന്നു.

ഒരു ദശാബ്ദക്കാലം പത്ത് ശതമാനത്തിലേറെ വളര്‍ച്ചയില്‍ മുന്നേറിയ ചൈന, കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടാണ് തകര്‍ച്ചയുടെ കുഴികളിലേക്ക് വീണു തുടങ്ങിയത്.

ഇതാകട്ടെ, കനത്ത സാമ്പത്തിക ഞെരുക്കമാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. വളര്‍ച്ച സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും ഈവര്‍ഷം താഴ്ന്നാല്‍, കൂടുതല്‍ ഉത്തേജക നടപടികള്‍ നടപ്പാക്കിയേക്കുമെന്ന സൂചനയുണ്ട്.

Top