ഭക്ഷണക്ഷാമം നേരിടുന്ന കെനിയയ്ക്ക് ഒരു ലക്ഷം ഭക്ഷണപ്പൊതികളുമായി ചൈന

ബെയ്ജിംഗ്: ഭക്ഷണക്ഷാമം നേരിടുന്ന കെനിയയ്ക്ക് സഹായവുമായി ചൈന.

ഒരു ലക്ഷം ഭക്ഷണപ്പൊതികളാണ് ചൈന കെനിയയ്ക്കു നല്‍കിയത്. ഭക്ഷ്യക്ഷാമം നേരിടുന്ന കെനിയയിലെ ജനങ്ങളുടെ അവസ്ഥ കരളലിയിക്കുന്നതാണെന്ന് കെനിയയിലെ ചൈനീസ് അംബാസഡര്‍ ലിയൂ ക്‌സിയാന്‍ഫ പറഞ്ഞു.

പ്രതികൂല കാലാവസ്ഥയേത്തുടര്‍ന്നാണ് കെനിയ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലമര്‍ന്നത്.

എന്നാല്‍ കെനിയന്‍ ജനത ഭക്ഷണത്തിനായി ഇനി അലയേണ്ടി വരില്ല. ചൈനയിലെ ജനങ്ങള്‍ ഇവര്‍ക്കൊപ്പമുണ്ട്. മുന്‍പും ചൈനയിലുള്ളവര്‍ കെനിയയ്ക്ക് സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ലിയൂ വ്യക്തമാക്കി.

Top