ചൈനയില്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ നിരോധിക്കുമെന്ന് റിപ്പോര്‍ട്ട്‌

ബീജിങ്: പെട്രോള്‍ ഡീസല്‍ കാറുകളുടെ നിര്‍മ്മാണവും വില്‍പനയും ചൈനയില്‍ നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

അന്തരീക്ഷ മലീനികരണം കുറയ്ക്കുന്നതിനായാണ് ഇത്തരത്തിലൊരു തീരുമാനം.

2019 ഓടെ ചൈനയില് ഇലട്രിക്ക് കാറുകള്‍ വില്‍പനക്ക് എത്തിക്കാനാണ് വാഹന നിര്‍മാണ കമ്പനികളുടെ തീരുമാനം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റുകളിലൊന്നാണ് ചൈന. എന്നാല്‍ പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നാണ് വ്യവസായ സഹമന്ത്രിയുടെ പ്രതികരണം.

പകരമൊരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ച് വിശദമായ പഠനവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എപ്പോള്‍ മുതല്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും വാഹന വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന തീരുമാനങ്ങളാകും രാജ്യമെടുക്കുകയെന്നും ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Top