ചൈനയിൽ നാശം വിതച്ച് ചുഴലിക്കാറ്റ് ; 12 മരണം

ബീജിംഗ് : ചൈനയിൽ നാശം വിതച്ച് ചുഴലിക്കാറ്റ്.  ചൈനയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 12 മരണം. 300 ലധികം പേർക്ക് പരിക്കേറ്റു. വുഹാനിലും, കിഴക്കൻ ചൈനയിലെ നഗരമായ സുഷൗവിലുമാണ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത്.

കഴിഞ്ഞ 2 ദിവസമായി ഇരു നഗരങ്ങളിലും കാറ്റ് തുടരുകയാണ്. വുഹാനിൽ 8 പേരും, സുഷൗവിൽ 4 പേരുമാണ് മരിച്ചത്. വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചൈനീസ് അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 27 വീടുകൾ പൂർണമായും, 130 വീടുകൾ ഭാഗികമായും തകർന്നു. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് പല ഭാഗത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

മണിക്കൂറിൽ 202 മുതൽ 220 കിലോ മീറ്റർ വേഗതിയിൽ കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.

 

Top