ആലിബാബ സ്ഥാപകനായ ജാക്ക് മായ്ക്കെതിരെ നടപടികൾ കടുപ്പിച്ച് ചൈന

ചൈന: നിയമവിരുദ്ധമായി കുത്തക നിലനിർത്തുന്നുവെന്ന് ആരോപിച്ച് ആലിബാബ സ്ഥാപകൻ ജാക്ക് മായ്ക്കെ തിരെ റെക്കോർഡ് തുക പിഴ ചുമത്താൻ നീക്കവുമായി ചൈനീസ് ഭരണകൂടം.ജാക്ക് മായുടെ കമ്പനികളായ ആലിബാബയും ആന്റ് ഗ്രൂപ്പും കടുത്ത പരിശോധനകൾക്ക് വിധേയമാകുന്നതിനിടെയാണ് കമ്പനിയുടെ അടിവേര് ഇളക്കുന്ന നീക്കം.

1 ബില്യൻ യുഎസ് ഡോളർ പിഴയിടാനാണ് നീക്കം. ഇത്തരത്തിൽ ചൈന ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകയാണിത്. 2015 ൽ പ്രമുഖ യുഎസ് മൊബൈൽ ചിപ് നിർമാതാക്കളായ ക്വാൽകോമിനു ചുമത്തിയ 975 മില്യൻ യുഎസ് ഡോളറായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ പിഴ.

2020, 2019 വർഷങ്ങളിൽ ഹുറുൺ ആഗോള ധനിക പട്ടികയിൽ ചൈനയിലെ ഏറ്റവും സമ്പന്നരായി ഇടംപിടിച്ചതു ജാക് മായും കുടുംബവുമായിരുന്നു. വിശ്വാസ്യതാ പ്രശ്നങ്ങളാണ് ഇദ്ദേഹത്തിന്റെ വീഴ്ചയ്ക്കു കാരണമെന്നു പട്ടിക പ്രസിദ്ധീകരിച്ച ഹുറുൺ റിപ്പോർട്ടിൽ പറയുന്നു.

 

Top