ചൈനയിലെ കാന്‍സിനോ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന് സര്‍ക്കാര്‍ പേറ്റന്റ് ലഭിച്ചു

ബെയ്ജിംഗ്: ചൈനയിലെ കോവിഡ് വാക്‌സിന് സര്‍ക്കാര്‍ പേറ്റന്റ് ലഭിച്ചു. വാക്‌സിന്‍ നിര്‍മാതാക്കളായ കാന്‍സിനോ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനാണ് പേറ്റന്റ് ലഭിച്ചത്.

എഡി 5-എന്‍കോവ് എന്ന വാക്‌സിനാണ് രാജ്യത്ത് പേറ്റന്റ് ലഭിച്ചത്. ഇതോടെ ചൈനയുടെ ആദ്യ കോവിഡ് പ്രതിരോധ വാക്‌സിന്‍ എന്ന പദവിയും എഡി 5-എന്‍കോവ് സ്വന്തമാക്കി.

മാര്‍ച്ച് 18നാണ് പേറ്റന്റിനായി കന്പനി അപേക്ഷ നല്‍കിയത്. ഇതു പരിഗണിച്ച സര്‍ക്കാര്‍ ഏജന്‍സി ആഗസ്റ്റ് 11ന് പേറ്റന്റ് നല്‍കിയതായി പീപ്പീള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.

Top