ചൈനയുടെ പരിശീലകനായ് ഇറ്റാലിയന്‍ ഇതിഹാസ താരം ഫാബിയൊ കന്നവാരോ

നി ചൈനയെ കളി പഠിപ്പിക്കാനായ് ഇറ്റാലിയന്‍ ഇതിഹാസം ഫാബിയൊ കന്നവാരോ. ചൈന കപ്പ് ടൂര്‍ണമെന്റിന് വേണ്ടിയാണ് ഇറ്റലിയുടെ ലോകകപ്പ് കിരീടം ചൂടിയ ക്യാപ്റ്റന്‍ ചൈനയെ പരിശീലിപ്പിക്കുന്നത്. ചൈനീസ് സൂപ്പര്‍ ലീഗില്‍ (സിഎസ്എല്‍) ഗ്വാങ്ഷൂ എവര്‍ഗ്രാന്‍ഡിന്റെ പരിശീലകനായിരുന്നു കന്നവാരോ.

കന്നവാരോ എത്രനാള്‍ ചൈനീസ് പരിശീലക സ്ഥാനത്ത് തുടരുമെന്നതിനെക്കുറിച്ച് ഫുട്ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല. 21ന് ആരംഭിക്കുന്ന ചൈന കപ്പില്‍ ചൈനയും തായ്‌ലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഉറുഗ്വെ, ഉസ്ബക്കിസ്ഥാന്‍, തായ്‌ലന്‍ഡ് എന്നിവയും പങ്കെടുക്കുന്നുണ്ട്.

കന്നവാരോയുടെ ഉപദേശകനായി മാഴ്സെലൊ ലിപ്പിയെയും ചൈന നിയോഗിച്ചിട്ടുണ്ട്. ഏഷ്യന്‍ കപ്പിന്റെ ക്വാര്‍ട്ടറില്‍ പുറത്തായപ്പോള്‍ ലിപ്പി ചൈനയുടെ പരിശീലക സ്ഥാനം രാജിവച്ചിരുന്നു. 2006ല്‍ കന്നവാരോയുടെ ക്യാപ്റ്റന്‍സിയില്‍ ഇറ്റലി ലോകകപ്പ് നേടുമ്പോള്‍ ലിപ്പിയായിരുന്നു ടീമിന്റെ പരിശീലകന്‍.

Top