ചൈനയിലെ അടച്ചുപൂട്ടല്‍ ഇന്ത്യന്‍ മരുന്ന് വ്യവസായത്തെയും തളര്‍ത്തുന്നു

medicines

മുംബൈ: അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി ലക്ഷകണക്കിന് മരുന്ന് ഘടക നിര്‍മ്മാണ് കമ്പനികള്‍ അടച്ചുപൂട്ടിയ ചൈനീസ് സര്‍ക്കാരിന്റെ നടപടി ഇന്ത്യന്‍ മരുന്നുല്‍പ്പാദന കമ്പനികളെ പ്രതിസന്ധിയിലാക്കി. മരുന്ന് ഘടകങ്ങളുടെ വരവ് കുറഞ്ഞതോടെ ആവശ്യ മരുന്നുകളുടെയടക്കം വില വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായേക്കുമെന്ന ആശങ്കയാണ് മേഖലയില്‍ നില നില്‍ക്കുന്നത്. ജനറിക് മരുന്നുകളുടെയടക്കം നിര്‍മാണത്തിനാവശ്യമായ ആക്ടീവ് ഫാര്‍മസ്യൂട്ടീക്കല്‍ ഇന്‍ഗ്രീഡിയന്റ്‌സുകളില്‍ ചിലതിന്റെ വില 120 ശതമാനം വരെയാണ് ഉയര്‍ന്നിരിക്കുന്നത്.

മരുന്ന് ഉത്പാദനത്തിനായി ഇന്ത്യന്‍ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുടെ 80 ശതമാനവും ചൈനയില്‍ നിന്നാണ്. താരതമ്യേന കുറഞ്ഞ ചെലവില്‍ രാസഘടകങ്ങള്‍ ലഭിക്കുമെന്നതായിരുന്നു ഇതിന്റെ ആകര്‍ഷകത്വം. മരുന്ന് ഘടകങ്ങളും ജനറിക് മരുന്നുകളും നിര്‍മിക്കാന്‍ മികച്ച ശേഷിയുള്ള ഇന്ത്യ , ചൈനയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കോണ്‍ഗ്രസ് അസോസിയേഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിതരണം നിലച്ചാല്‍ മരുന്നുകളുടെ വില അതിവേഗം കുതിച്ചുയരുമെന്ന മുന്നറിയിപ്പാണ് സംഘടന കഴിഞ്ഞ ഡിസംബറില്‍ നല്‍കിയിരുന്നത്.

അവശ്യമരുന്നുകളുടെ അടക്കം വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മേഖലയിലെ പ്രമുഖ ഉത്പ്പാദകര്‍ സമ്മതിക്കുന്നു. അടിസ്ഥാന നിര്‍മ്മാണ ഘടകമായ െഎസ് എംന്റെ വില വര്‍ധിച്ചതാണ് എപി ഐയുടെയും വില കൂടാന്‍ ഇടയാക്കിയതെന്ന് എ പി ഐ ഉത്പ്പാദകരായ ഉക്വിഫയുടെ എക്‌സീക്യൂട്ടീവ് ജയറക്ടര്‍ സൗരഭ് ഗുര്‍നുര്‍കര്‍ പറഞ്ഞു. കെ എസ് എം ഉത്പാദക രാഷ്ട്രമായ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്ന തടസ്സമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Top