ചൈന-അമേരിക്ക വ്യാപാര തര്‍ക്കങ്ങളില്‍ ലോക വ്യാപാര സംഘടനയുടെ ഇടപെടല്‍

wto

അമേരിക്ക: ചൈന-അമേരിക്ക വ്യാപാര തര്‍ക്കങ്ങളില്‍ ലോക വ്യാപാര സംഘടനയുടെ ഇടപെടല്‍. ചൈനീസ് സാമ്പത്തിക നയങ്ങളുടെ അവലോകനം നടത്തിയിരിക്കുകയാണ് ലോക വ്യാപാര സംഘടന. ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്തിയതോടെയാണ് അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര തര്‍ക്കം ആരംഭിക്കുന്നത്.

ചൈനയില്‍ നിന്നുള്ള 200 ബില്ല്യണ്‍ ഡോളറിന് മുകളില്‍ മൂല്യം വരുന്ന ചരക്കുകള്‍ക്ക് 10 ശതമാനം തീരുവ ചുമത്താന്‍ അമേരിക്ക തീരുമാനം എടുത്തതിന് പിന്നാലെയാണ് വിഷയത്തില്‍ ഡബ്‌ള്യൂ.റ്റി.ഒ ഇടപെടുന്നത്. അമേരിക്കന്‍ തീരുമാനം ഞെട്ടിക്കുന്നതാണെന്നും അംഗീകരിക്കില്ലെന്നും ചൈനീസ് സാമ്പത്തിക മന്ത്രാലയം പ്രതികരിച്ചു.

fahrzeug-export-container

2001 ല്‍ ലോക വ്യാപാര സംഘടനയില്‍ അംഗമായതിന് ശേഷം ചൈന കയറ്റുമതിയില്‍ വലിയ വളര്‍ച്ച കൈവരിച്ചിരുന്നു. അമേരിക്കന്‍ നടപടിക്കെതിരെ ലോക രാജ്യങ്ങളുടെ പിന്തുണ ചൈന ഉറപ്പാക്കുന്നുണ്ട്. ചൈനീസ് പ്രധാനമന്ത്രി ലി കെക്യാങിന്റെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 23 ഡോളറിന്റെ വ്യാപാര കരാറും ഒപ്പു വെച്ചിരുന്നു.

സെപ്റ്റംബര്‍ മുതലാണ് ഉത്പന്നങ്ങള്‍ക്ക് മേല്‍ പത്ത് ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ യു എസ് നീക്കം ആരംഭിച്ചത്. 34ബില്യണ്‍ ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തികൊണ്ടുള്ള യു എസ് നടപടിക്കെതിരെ ചൈന പ്രതിരോധ നടപടി സ്വീകരിച്ചതിന് പുറകെയാണ് കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് ചൈനയ്‌ക്കെതിരെയുള്ള വ്യാപാരയുദ്ധത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നതായി യു എസ് പ്രഖ്യാപിച്ചത്. സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര യുദ്ധമാണിതെന്നായിരുന്നു ചൈന ആരോപിച്ചത്.

Top