ചൈനീസ് പീപ്പിള്‍സ് കോണ്‍ഗ്രസിന് നാളെ തുടക്കമാകും

ബീജിങ്; ചൈനീസ് പീപ്പിള്‍സ് കോണ്‍ഗ്രസിന് വെള്ളിയാഴ്ച ബീജിങ്ങില്‍ തുടക്കം കുറിയ്ക്കും. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി  പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവും ഏര്‍പ്പെടുത്തി.

കോവിഡ് പ്രതിസന്ധി അതിജീവിച്ച ചൈന ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പദ്ധതികള്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. സാങ്കേതിക രംഗത്ത് ലോകശക്തിയാകുകയാണ് സുപ്രധാന മുന്‍ഗണനയെന്ന് ഒക്ടോബറില്‍ ചൈന പ്രഖ്യാപിച്ചിരുന്നു. ചൈനീസ് മൊബൈല്‍, ലാപ്‌ടോപ് കമ്പനികള്‍ക്ക് അമേരിക്ക ചിപ്പ് അടക്കമുള്ള സാങ്കേതികഘടകങ്ങള്‍ കൈമാറുന്നത് വിലക്കിയ പശ്ചാത്തലത്തിലാണ് ചൈന ഇത്തരമൊരു നീക്കം നടത്തിയത്. ചൈനീസ് സേനയ്ക്കായുള്ള സാമ്പത്തിക വകയിരുത്തലിനെക്കുറിച്ചുള്ള പ്രഖ്യാപനവും കോണ്‍ഗ്രസിലുണ്ടാകും.

 

 

Top