ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: 19 മരണം

ബെയ്ജിങ് : ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 19 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. യിബിന്‍ നഗരത്തിലെ സിച്ചുആന്‍ പരിസരത്തെ വ്യവസായ പാര്‍ക്കില്‍ ഇന്നലെ രാത്രി 6.30 ഓടെയാണ് അപകടം നടന്നത്.

ഹെന്‍ഡ എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത കാലങ്ങളിലായി നിരവധി വ്യവസായിക അപകടങ്ങളാണ് ചൈനയിലുണ്ടായിട്ടുള്ളത്. 2015ല്‍ ടിയാന്‍ജിന്‍ തുറമുഖ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 165 പേരാണ് മരിച്ചത്.

Top