ചൈനയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് വന്‍ അപകടം; 19 പേര്‍ മരിച്ചു

ബെയ്ജിംഗ്: ചൈനയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് വന്‍ അപകടം. വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഉണ്ടായ അപകടത്തില്‍ ഖനി ഇടിഞ്ഞ് 19 പേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഖനിക്കടിയില്‍ രണ്ടു തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ദുരന്തനിവാരണ സേനയുടെ നിഗമനം.

ഷാന്‍സി പ്രവിശ്യയിലെ ലിജിയാഗു ഖനിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഖനിയില്‍ ജോലി നടക്കുന്നതിനിടെ മേല്‍ഭാഗം ഇടിഞ്ഞ് വിഴുകയായിരുന്നു.

Top