ചൈനയിലെ ഖനി അപകടം; മരണം 21 കടന്നു,നിരവധി പേര്‍ക്ക് പരിക്ക്

ബെയ്ജിംഗ്: ചൈനയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് ഉണ്ടായ അപകടത്തില്‍ മരണം 21 കടന്നു. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ അപകടത്തില്‍ ആദ്യം മരണ സംഖ്യ 19 ആയിരുന്നു. പിന്നീട് 21 ആയി ഉയരുകയായിരുന്നു.

ഖനിയില്‍ ജോലി നടകുന്നതിനിടെ മേല്‍ഭാഗം ഇടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ ഇനിയും 2 തൊഴിലാളികള്‍ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ദുരന്തനിവാരണ സേന അറിയിച്ചത്.

Top