ചൈനയില്‍ കാറുകള്‍ക്ക് പിന്നില്‍ ട്രക്ക് ഇടിച്ച് അപകടം : 14 മരണം

accident

ബെയ്ജിംഗ്: വടക്കു പടിഞ്ഞാറന്‍ ചൈനയില്‍ കാറുകള്‍ക്ക് പിന്നില്‍ ട്രക്ക് ഇടിച്ച് അപകടം. അപകടത്തില്‍ 14 പേര്‍ മരിച്ചു. 44 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.

ഗന്‍സു പ്രവിശ്യയിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ടോള്‍ ബൂത്തിനു സമീപം കാത്തുകിടന്ന കാറുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

ലാന്‍ഷോഹൈക്കോ എക്‌സ്പ്രസ്‌വേയിലായിരുന്നു അപകടം. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Top