China Can Deploy Warplanes On Artificial Islands Any Time: US Think Tank

വാഷിങ്ടണ്‍: തെക്കന്‍ ചൈനീസ് കടലിലെ മനുഷ്യനിര്‍മിതദ്വീപുകളില്‍ ചൈന സൈനികകേന്ദ്രം നിര്‍മിച്ചുവെന്നും ഉടന്‍ യുദ്ധവിമാനങ്ങള്‍ വിന്ന്യസിക്കുമെന്നും അമേരിക്ക.

സ്പാര്‍ട്ട്‌ലി ദ്വീപ്‌ സമൂഹത്തിലെ വിവിധ ദ്വീപുകളിലായി വ്യോമതാവളം, നാവികകേന്ദ്രം, റഡാര്‍ സംവിധാനങ്ങള്‍ എന്നിങ്ങനെ പ്രതിരോധസംവിധാനങ്ങള്‍ ഉയര്‍ന്നുവരുന്നതായി ഏഷ്യ മാരിടൈം ട്രാന്‍സ്‌പേരന്‍സി ഇനീഷിയേറ്റീവ് ( എഎംടിഐ ) റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ പ്രതിരോധ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന്റെ ഭാഗമാണ് എഎംടിഐ.

സമീപകാലത്ത് പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇങ്ങനൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഫെയറി ക്രോസ്, സുബി ദ്വീപുകളില്‍ പുതിയ റഡാര്‍ ആന്റിനകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൂഡി ദ്വീപില്‍ ഒരുവര്‍ഷം മുമ്പ് മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍ സ്ഥാപിതമായി. യുദ്ധവിമാനങ്ങള്‍ വിന്ന്യസിക്കാന്‍ തയാറാണ് ഇവിടം. സമീപകാലത്തുതന്നെ ഇവിടെ സൈനികസംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ തെക്കന്‍ ചൈനീസ് തീരങ്ങള്‍ സൈനികവല്‍ക്കരിക്കുന്നു എന്ന അമേരിക്കയുടെ ആരോപണം ചൈന തള്ളി കളഞ്ഞിട്ടുണ്ട്.

കപ്പല്‍ഗതാഗതം സുരക്ഷിതമാക്കാനുള്ള സംവിധാനങ്ങള്‍ മാത്രമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും ചൈനീസ് പ്രതിരോധ വിഭാഗം വ്യക്തമാക്കി.

Top