അംഗരാജ്യങ്ങള്‍ യുഎന്നിന് നല്‍കാനുള്ള ബാധ്യതകള്‍ തീര്‍ക്കണം: ചൈന

ബെയ്ജിങ്: ഐക്യരാഷ്ട്രസഭക്ക് (യു.എന്‍) അംഗരാജ്യങ്ങള്‍ നല്‍കാനുള്ള ബാധ്യതകള്‍ തീര്‍ക്കണമെന്ന് ചൈന. ഏറ്റവും വലിയ കടക്കാര്‍ അമേരിക്കയാണെന്നും 200 കോടിയോളം ഡോളറാണ് അവര്‍ നല്‍കാനുള്ളതെന്നും യു.എന്‍ വ്യക്തമാക്കി.

അതേസമയം, കോവിഡ് ദുരന്തത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ചൈനയുടെ മറ്റൊരു തന്ത്രമാണിതെന്നാണ് അമേരിക്കയുടെ പ്രതികരണം. യു.എന്‍ ബജറ്റിലേക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കുന്നത് അമേരിക്കയാണെന്നും വാര്‍ഷിക ബജറ്റ് ചെലവിന്റെ 22 ശതമാനമാണ് നല്‍കുന്നതെന്നും സമാധാനപാലനത്തിന് പ്രതിവര്‍ഷം 600 കോടി ഡോളറും നല്‍കുന്നുണ്ടെന്നും അമേരിക്ക പറഞ്ഞു.

എന്നാല്‍ കഴിഞ്ഞവര്‍ഷം യു.എന്നിനു നല്‍കുന്ന തുക വെട്ടിക്കുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Top