ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിക്കുന്ന കടല്‍പ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

bridge

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു.

ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിച്ച് കൊണ്ട് 55 കിലോമീറ്റര്‍ ദൂരത്തിലാണ് പാലത്തിന്റെ നിര്‍മ്മാണം. ഈ മാസം 24ന് വാഹനഗതാഗതത്തിനായി പാലം തുറന്നു കൊടുക്കും.

പേള്‍ റിവര്‍ മേഖലയില്‍ നിന്നുള്ള പാലത്തിലൂടെ ഹോംങ്കോംഗ്-സുഹായ്-മക്കാവു എന്നിവിടങ്ങളിലേക്ക് പോകാന്‍ സാധിക്കുന്നതാണ്. കടല്‍പ്പാലം തുറക്കുന്നതോടെ ഹോംങ്കോംഗ്-ഹുവായ് യാത്ര മൂന്നുമണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 2009 ഡിസംബറിലാണ് ഈ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

Top