china bars 60 lakh bank defaulters from travelling getting promotions

ബീജിങ്: വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിനടന്ന 67.3 ലക്ഷത്തോളം പൗരന്‍മാരെയാണ് ചൈന യാത്ര ചെയ്യാന്‍ പോലും പറ്റാതെ വിലക്കിയിരിക്കുന്നത്.

അവരെ പീപ്പിള്‍സ് സുപ്രീം കോടതി കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്.

ഇതോടെ ഇവര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര നടത്താനോ മറ്റ് ബാങ്കുകളില്‍ നിന്ന് ലോണെടുക്കാനോ ക്രെഡിറ്റ് കാര്‍ഡ് എടുക്കാനോ സാധിക്കില്ല.

ഇവരുടെയെല്ലാം പാസ്‌പോര്‍ട്ട്, ഐ.ഡി കാര്‍ഡ് വിവരങ്ങള്‍ രാജ്യത്തെ വിമാന കമ്പനികള്‍, റെയില്‍വേ കമ്പനികള്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. വിലക്ക് പ്രകാരം 61.5 ലക്ഷം ആളുകള്‍ക്ക് വിമാന യാത്ര നടത്താന്‍ സാധിക്കില്ല.

22 ലക്ഷം ആളുകളെ അതിവേഗ തീവണ്ടികളില്‍ സഞ്ചരിക്കുന്നതില്‍ നിന്ന് വിലക്കി. 71,000 പേരെ കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളായി ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ എന്നിവരാണ് വിലക്കപ്പെട്ടവരില്‍ ഏറെയും.

Top