ആനക്കൊമ്പ് വ്യാപാരം നിയമലംഘനം , ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചൈന

China bans

ബെയ്‌ജിംഗ് : ലോകത്തിൽ ഏറ്റവും കൂടുതൽ ആനക്കൊമ്പ് വ്യാപാരം നടക്കുന്ന ചൈനയിൽ ആനക്കൊമ്പ് വ്യാപാരം നിയമവിരുദ്ധമാക്കി ഭരണകൂടം. ആനകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതിനാലാണ് സർക്കാർ ഈ നടപടി സ്വീകരിക്കുന്നത്.

ഓരോ വര്‍ഷവും മുപ്പതിനായിരം ആഫ്രിക്കന്‍ ആനകള്‍ വേട്ടക്കാരാല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് വന്യജീവി സംരക്ഷകരുടെ കണക്ക്. മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ആനക്കൊമ്പിന്‍റെ വിലയില്‍ 65 ശതമാനത്തിന്‍റെ ഇടിവ് ഉണ്ടായിട്ടുണ്ട്.

ആനക്കൊമ്പ് വ്യാപാരം നടത്തുന്ന നിരവധി സ്ഥാപനങ്ങൾ ചൈനയിലുണ്ട്. അതില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 67 ഫാക്ടറികളും കടകളും 2017 മാര്‍ച്ചില്‍ അടച്ചുപൂട്ടിയിരുന്നു. അവശേഷിച്ചിരുന്ന 105 എണ്ണം കഴിഞ്ഞ ദിവസം പ്രവര്‍ത്തനം അവസാനിപ്പിച്ചു.

സർക്കാരിന്റെ പുതിയ ഉത്തരവ് അനുസരിക്കാതെ ആനക്കൊമ്പ് വ്യാപാരം നടത്തിയാൽ ശക്തമായ ശിക്ഷ നൽകുമെന്നും അധികൃതർ അറിയിച്ചു.

Top