ചൈനയിൽ നിന്നുള്ള എവറസ്റ്റ് പാർവതാരോഹകർക്ക് വിലക്ക്

everest12

ബെയ്ജിങ്: ചൈനയുടെ ഭാഗത്ത് നിന്നും എവറസ്റ്റ് കയറുന്നതിനുള്ള ശ്രമങ്ങൾ റദ്ദ് ചെയ്തതായി ചൈനീസ് മാധ്യമങ്ങൾ. നേപ്പാളിൽ നിന്നുള്ള കൊവിഡ് വ്യാപനം ഭയന്നാണ് നടപടി. ചൈനയിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും നേപ്പാളിലെ കൊവിഡ് വ്യാപനവും മരണങ്ങളും കൂടിയ സാഹചര്യത്തിലാണ് നീക്കം. കൊടുമുടി കയറാൻ ചൈന 38 പേർക്കും നേപ്പാൾ 408 പേർക്കും അനുമതി നൽകിയിരുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിൽ നിന്ന് ഇറങ്ങിയതിന് ശേഷം നിരവധി പർവ്വതാരോഹകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് മൂലം കഴിഞ്ഞ വർഷം കൊടുമുടി കയറാൻ ആരെയും അനുവദിച്ചിരുന്നില്ല. കൊടുമുടിയിൽ വിഭജന രേഖ സ്ഥാപിക്കുമെന്നും നേപ്പാളിൽ നിന്നുള്ളവരുമായി ചൈനീസ് പൗരന്മാരെ ബന്ധപ്പെടാൻ അനുവദിക്കില്ലെന്നും ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു.

Top