വ്യാപാര മേഖലയില്‍ നികുതി മാറ്റം വരുത്താന്‍ ചൈന;തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ദര്‍

ചൈന: വ്യാപാര മേഖലയില്‍ നികുതി മാറ്റം വരുത്തി ചൈന. വാഹനങ്ങളുടെയും, ഓട്ടോ മൊബൈല്‍ ഉത്പന്നങ്ങളുടെയും ഇറക്കുമതി നികുതിയിലാണ് ഇളവ് വരുത്തുന്നത്. ഇത് തൊഴിലില്ലായ്മക്ക് ഇടയാക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഡബ്ല്യു.റ്റി.ഒയുടെ നിബന്ധനകള്‍ മൂലം ചൈനയിലെ വ്യാവസായിക രംഗം കടുത്ത പ്രതിസന്ധികള്‍ നേരിടുന്നതിനിടെയാണ് നികുതി കുറക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചത്.

25 ല്‍ നിന്ന് 15 ശതമാനമായാണ് നികുതി കുറക്കുന്നത്. ഇത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെന്നാണ് വിദ്ഗദ്ധര്‍ പറയുന്നത്. ജനങ്ങള്‍ ഭയക്കുമ്പോള്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ കമ്പനികള്‍ അതിജീവിക്കുമെന്നും മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും അവകാശപ്പെടുന്നവരുമുണ്ട്. ചൈന ആന്റ് വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ധവളപത്രവും ഇറക്കിയിട്ടുണ്ട്.

ലോകത്തില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലോക വ്യാപാര ശക്തിയായി ചൈന മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നതിനിടയിലാണ് ഓട്ടോമൊബൈല്‍ ഉത്പന്നങ്ങള്‍ നികുതി കുറക്കാനുള്ള പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

Top