അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം; സൈന്യത്തിന്റെ ബങ്കറുകള്‍ തകര്‍ത്തു

india-china

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം.

അതിര്‍ത്തിയിലെ സിക്കിം സെക്ടറില്‍ ചൈനീസ് സൈന്യം കടന്നുകയറുകയും ഇന്ത്യന്‍ സൈന്യത്തിന്റെ രണ്ടു ബങ്കറുകള്‍ ചൈന തകര്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്‍വാങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം.

നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം മനുഷ്യമതില്‍ തീര്‍ക്കുകയും ചൈനീസ് സൈന്യത്തെ തടയുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ലാല്‍ടെന്‍ മേഖലയിലെയും ദോഖലയിലുമാണ് ചൈനീസ് സൈന്യം കടന്നുകയറിയത്.

Top