ചൈന അറസ്റ്റ് ചെയ്ത കനേഡിയന്‍ അധ്യാപികയെ മോചിപ്പിച്ചു

ബെയ്ജിംഗ്: ചൈനയില്‍ അറസ്റ്റിലായ കനേഡിയന്‍ അധ്യാപികയെ മോചിപ്പിച്ചു. സാറാ മക്ഇവര്‍ എന്ന യുവതിയെയാണ് ഡിസംബര്‍ ആദ്യവാരം വര്‍ക്ക് പെര്‍മിറ്റുമായ് ബന്ധപ്പെട്ട കേസില്‍ ചൈന അറസ്റ്റ് ചെയ്തത്. ഇവര്‍ കാനഡയ്ക്കു മടങ്ങി.

ചൈനീസ് കമ്പനിയായ വാവേയുടെ മേധാവി മെംഗ് വാന്‍ചൗവുനെ കാനഡ അറസ്റ്റ് ചെയ്തതിനു പ്രതികാരമായിട്ടാണ് സാറയെ അറസ്റ്റ് ചെയ്തതെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതല്ലെന്നും വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ടായിരുന്നു സാറയുടെ അറസ്റ്റെന്നും ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചു. കാനഡക്കാരായ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ മൈക്കല്‍ കോവ്‌റിഗ്, ബിസിനസ് കണ്‍സല്‍ട്ടന്റ് മൈക്കല്‍ സ്‌പേവര്‍ എന്നിവരെ നേരത്തെ ചൈനീസ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ഇതുവരെ വിട്ടയച്ചിട്ടില്ല.

Top