ഇങ്ങനെ ഒരു ‘പണി’ ഇപ്പോള്‍ തന്നെ കിട്ടുമെന്ന് ചൈന കരുതിയില്ല, ഇന്ത്യയുടെ നീക്കം സൂപ്പര്‍

ന്യൂഡല്‍ഹി: ചൈനീസ് ചാരക്കണ്ണുകള്‍ക്കും അപ്പുറമാണ് ഇന്ത്യയുടെ ‘കാഴ്ച’. മാലി ദ്വീപിലും ശ്രീലങ്കയിലും ഉള്‍പ്പെടെ സ്വാധീനം വര്‍ധിപ്പിച്ചും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാന്നിധ്യം വര്‍ധിപ്പിച്ചും മുന്നാട്ട് പോകുന്ന ചൈനക്ക് ഇന്ത്യയുടെ ചക്രപൂട്ട്.

മേഖലയിലെ ഏറ്റവും തന്ത്രപ്രധാനമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ആക്രമണകാരികളായ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് ചൈനക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്.

c0b0f393-10ec-4ae4-85a4-674aadf6ac36

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ യുദ്ധവിമാനം വിന്യസിക്കപ്പെടുന്നത്. ചൈനയുടെ കടന്നുകയറ്റ സ്വഭാവം വര്‍ധിച്ചതാണ് കേന്ദ്രസര്‍ക്കാരിനെ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.

കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും അനൗപചാരിക കൂടിക്കാഴ്ച നടത്തി അതിര്‍ത്തി പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ചൈനയെ ലക്ഷ്യം വെച്ച് ആയുധ വിന്യാസത്തിന്റെ തീരുമാനം വന്നിരിക്കുന്നത്.

ദ്വീപിലെ കാര്‍ നിക്കോബാറിലായിരിക്കും വ്യോമതാവളം വരുന്നതെന്നും ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിന്റെ ചീഫിനായിരിക്കും മൂന്ന് സേനാവിഭാഗങ്ങളുടെയും നിയന്ത്രണമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

23b3832a-ba88-46f0-a368-699dbf7fd10b

മലാക്ക, സുന്‍ഡ, ലുംബോക് തുടങ്ങിയ തന്ത്രപ്രധാനമായ കടലിടുക്കുകളോട് ചേര്‍ന്ന് കിടക്കുന്ന ദ്വീപാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ഈ വഴികളില്‍ കൂടിയാണ് ചൈനീസ് നാവികസേന കപ്പലുകളും അന്തര്‍വാഹിനികളും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിക്കുന്നത്. ലോക വ്യാപാരത്തിന്റെ 70 ശതമാനവും നടക്കുന്നതും ഈ കടലിടുക്കുകളില്‍ കൂടി മാത്രമാണ്. ഇവിടെ ഇന്ത്യ പിടിമുറുക്കുന്നതോടെ വെട്ടിലാകുന്നത് ചൈനയാണ്.

മറ്റ് ലോക രാഷ്ട്രങ്ങള്‍ ആഗ്രഹിക്കുന്നതും ഇന്ത്യയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ഈ മേഖലയാകെ വരണമെന്ന് തന്നെയാണ്. ശത്രുവിനെ എളുപ്പത്തില്‍ തുരത്താന്‍ ഉള്ള ഭൗതിക സാഹചര്യമാണ് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലും ചുറ്റും ഇന്ത്യക്കുള്ളത്. ഈ സാധ്യത പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് ഇന്ത്യയുടെ നീക്കം.

Top