ലോകസമാധാനത്തിനായി ഒരുമിച്ച് നില്‍ക്കണമെന്ന് ചൈനയും യുഎസും

ബെയ്ജിംഗ്: യുക്രെയിന്‍-റഷ്യ യുദ്ധത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ചര്‍ച്ച നടത്തി.

രണ്ടുമണിക്കൂര്‍ നേരം നീണ്ടുനിന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സമാധാനത്തിനായി ചൈനയും യുഎസും അന്താരാഷ്ട്ര ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പ്രസിഡന്റ് ഷി പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ യുദ്ധത്തോട് ആര്‍ക്കും താത്പര്യമില്ലെന്ന് ഷി ജിന്‍പിംഗ് പറഞ്ഞതായി ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രത്തിന്റെ ശരിയായ ഭാഗത്ത് ചൈന നില്‍ക്കേണ്ടതുണ്ട്. അത് ആവശ്യമാണ്. ഇപ്പോള്‍ യുക്രെയ്‌നില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ല. സമാധാനവും സുരക്ഷയുമാണ് രാജ്യാന്തര സമൂഹത്തിന്റെ ഏറ്റവും മൂല്യവത്തായ നിധികള്‍. ചൈനയും യുഎസും രാജ്യാന്തര ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും ഷി ചിന്‍പിംഗ് പറഞ്ഞു.

‘സമാധാനവും സുരക്ഷിതത്വവുമാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ഏറ്റവും മൂല്യവത്തായ സമ്പത്ത്,’ പ്രസിഡന്റ് ഷി യുഎസ് പ്രസിഡന്റ് ബൈഡനോട് പറഞ്ഞു. ആക്രമണം അവസാനിപ്പിക്കാന്‍ ഇരു നേതാക്കളും റഷ്യയോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.

Top