ഒരിഞ്ച് മണ്ണുപോലും വിട്ടു കൊടുക്കില്ല; പ്രതിരോധം ശക്തമാക്കി ചൈന

ബീജിംഗ്: ചൈനയുടെ ഒരു തരി മണ്ണ് വിട്ടുകൊടുക്കില്ലെന്ന് പ്രതിരോധമന്ത്രി. തായ്വാന്‍ വിഷയത്തിലും സൗത്ത് ചൈനാ കടല്‍ വിഷയത്തിലും ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ചൈനയുടെ നിലപാട്. അമേരിക്കന്‍ സൈനിക ഉപരോധങ്ങള്‍ വന്നതിന് മറുപടിയായിട്ടാണ് ചൈനീസ് മന്ത്രിയുടെ വാക്കുകള്‍.

അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈന സൈനികമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യത്തിന്റെ വളരെ തന്ത്ര പ്രധാനമേഖലയാണ് സൗത്ത് ചൈന കടല്‍. തായ്വാനിലൂടെയുള്ള വിദേശ ശക്തികളുടെ കടന്നുവരവ് തടയാനും രാജ്യം ജാഗ്രത പാലിക്കുന്നുണ്ട്.

ലോകത്തിലെ രണ്ട് സാമ്പത്തിക ശക്തികളും തമ്മില്‍ നല്ല ബന്ധം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാട്ടിസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി വിഷയങ്ങളിലും ഇരുവരും തമ്മിലുള്ള ബന്ധം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Top