കുട്ടികള്‍ക്ക് വാക്‌സിന് നല്‍കാന്‍ ചൈന അനുമതി നല്‍കി

ബെയ്ജിങ്: ചൈനയില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. മൂന്നിനും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ആണ് വാക്‌സിന് അനുമതി നല്‍കിയത്. കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിനുള്ള കൊറോണവാക് എന്ന കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാനാണ് ചൈന അനുമതി നല്‍കിയത്.

ചൈനീസ് കമ്പനിയായ സിനോവാക് നിര്‍മിച്ച വാക്‌സിനാണ് കൊറോണവാക്. മൂന്നിനും 17നുമിടെ പ്രായമുള്ള നൂറുകണക്കിനുപേര്‍ പരീക്ഷണത്തിന്റെ ഭാഗമായെന്നും വാക്‌സിന് മുതിര്‍ന്നവര്‍ക്ക് എന്നപോലെ കുട്ടികള്‍ക്കും സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും സിനോവാക് ചെയര്‍മാന്‍ യിന്‍ വെയ്‌ഡോങ് പറഞ്ഞു.

എന്നാല്‍ ഏത് പ്രായമുള്ള കുട്ടികളിലാണ് വാക്‌സിന്‍ കുത്തിവെക്കേണ്ടത് എന്നകാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ചൈനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വാക്‌സിനുകള്‍ക്കാണ് ചൈന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

Top