അരുണാചല്‍ പ്രദേശിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച നിര്‍മല സീതാരാമനെതിരെ ചൈന

ബെയ്ജിങ്: അരുണാചല്‍ പ്രദേശിലെ സൈനിക പോസ്റ്റുകള്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചതിനെ ഏതിര്‍ത്ത് ചൈന രംഗത്ത്.

തര്‍ക്കം നിലനില്‍ക്കുന്ന മേഖലയിലാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി സന്ദര്‍ശനം നടത്തിയതെന്ന് ചൈന ആരോപിച്ചു.

ഇന്ത്യ-ചൈന അതിര്‍ത്തിയുടെ കിഴക്കന്‍ പ്രദേശത്ത് തര്‍ക്കം നിലനില്‍ക്കുന്നുവെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുച ചുനിങ് മാധ്യമങ്ങളെ അറിയിച്ചത്.

മേഖലയിലെ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കില്ലെന്നും ചുനിങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനാണ് മന്ത്രി അതിര്‍ത്തി മേഖലയില്‍ സന്ദര്‍ശനം നടത്തിയത്.

സൈനികരുമായി ആശയവിനിമയം നടത്തിയ നിര്‍മല സീതാരാമന്‍ ഒറ്റപ്പെട്ട പ്രദേശത്ത് അതിര്‍ത്തി കാക്കുന്ന സൈനികരെ പ്രശംസിച്ചിരുന്നു.

അസമിലെ തിന്‍സുകിയ ജില്ലയിലുള്ള വ്യോമസേനാ താവളവും പ്രതിരോധമന്ത്രി സന്ദര്‍ശിച്ചിരുന്നു.

Top